കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മുൻ മന്ത്രി എ സി മൊയ്തീന് വീണ്ടും ഇ ഡി നോട്ടീസ്

Representative imageതൃശൂർ ജില്ലയിലെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐ എം നേതാവും മുൻ മന്ത്രിയുമായ എ സി മൊയ്തീന് വീണ്ടും ഇ ഡി നോട്ടീസ് നൽകി. കേസിൽ ചോദ്യം ചെയ്യാൻ തിങ്കളാഴ്ച ഇ ഡി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കൂടാതെ 10 വർഷത്തെ നികുതി രേഖകൾ ഹാജരാക്കാനും മൊയ്തീന് ഇ ഡി നിർദ്ദേശം നൽകി. വ്യാഴാഴ്ച ഹാജരാകാനായിരുന്നു മൊയ്തീനോട് ഇ ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അസൗകര്യം അറിയിച്ച് മൊയ്തീന്‍ മറുപടി നല്‍കുകയായിരുന്നു. മൊയ്തീൻ്റെ വീട്ടിൽ കൊച്ചിയിൽനിന്നുള്ള ഇ ഡി സംഘം റെയ്ഡ് നടത്തിയിരുന്നു.  ഇ ഡി നടപടിയെ നിയമപരമായി നേരിടുമെന്നാണ് സിപിഐ എം വ്യക്തമാക്കിയിട്ടുള്ളത്.

Share This News

0Shares
0