മുഖ്യമന്ത്രിയുടെ മകൾക്കും കോടിയേരിയുടെ മകനും വെവ്വേറെ പാർട്ടി നീതിയോ ? മെറിറ്റ് നോക്കിയാണ് നിലപാടെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയെ പിന്തുണച്ച് സിപിഐ എം എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കർത്തയുടെ കമ്പനിയിൽ നിന്ന് വീണക്ക് ലഭിച്ച പണത്തിൻ്റെ നികുതി കൃത്യമായി അടച്ചിട്ടുണ്ടെന്നും എന്നാൽ അതിൻ്റെ രേഖകൾ നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും മാധ്യമങ്ങൾ കണ്ടെത്തി തൊള്ളൂ എന്നും ഗോവിന്ദൻ പ്രതികരിച്ചു. മുൻ സംസ്ഥാന സെക്രട്ടറിയും പിബി മെമ്പറുമായിരുന്ന കോടിയേരി ബാലക്യഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ ആരോപണമുയർന്നപ്പോൾ ഇപ്പോൾ വീണക്കു നൽകുന്ന പിന്തുണ ഉണ്ടായില്ലല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട്, ഓരോന്നും അതിൻ്റെ മെറിറ്റ് നോക്കിയാണ് പാർട്ടി നിലപാട് എടുക്കുന്നതെന്നും ഇനിയും അങ്ങനെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.. മുൻ മന്ത്രി എ സി മൊയ്തീനെതിരായ ഇ ഡി നടപടി നിയമപരമായി നേരിടുമെന്നും മൂന്നാറിലെ റിസോർട്ടു വിവാദത്തിലും സ്ഥലം മണ്ണിട്ടു നികത്തിയതിലും മാത്യു കുഴലനാടൻ എംഎൽഎ തൻ്റെ ചോദ്യങ്ങൾക്ക്.ആദ്യം മറുപടി പറയട്ടെ എന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനം വിളിച്ചാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

Share This News

0Shares
0