ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള ദേശീയ പുരസ്കാരം അല്ലു അര്‍ജുന്. പുഷ്പയിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടിക്കുള്ള അവാര്‍ഡ് ആലിയ ഭട്ടും കൃതി സനനും പങ്കിട്ടു. ഗംഗുഭായിയിലെ അഭിനയത്തിനാണ് ആലിയ ഭട്ടിന് അവാര്‍ഡ്. മിമിയിലെ അഭിനയത്തിന് കൃതി സനനും അവാര്‍ഡ് നേടി. മാധവന്‍ സംവിധാനം ചെയ്ത റോക്കട്രിയാണ് മികച്ച ചിത്രം. ജനപ്രിയ ചിത്രമായി ആര്‍.ആര്‍.ആര്‍ തിരഞ്ഞെടുക്കപ്പെട്ടു.
മലയാളത്തിന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. ഹോം സിനിമയിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. മികച്ച മലയാളം സിനിമയായി ‘ഹോം’ തിരഞ്ഞെടുത്തു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീറിനാണ്. ചിത്രം – നായാട്ട്. മികച്ച അനിമേഷന്‍ ചിത്രം – ‘കണ്ടിട്ടുണ്ട്’ (സംവിധാനം – അതിദി കൃഷ്ണദാസ്). മികച്ച പരിസ്ഥിതി ചിത്രം – മൂന്നാം വളവ് (സംവിധാനം – ആര്‍.എസ്.പ്രദീപ്), നവാഗത സംവിധായകന്‍ – വിഷ്ണു മോഹന്‍ (മേപ്പടിയാന്‍), മികച്ച പരിസ്ഥിതി ചിത്രം – ആവാസവ്യൂഹം. സംഗീത സംവിധായകനുള്ള പുരസ്കാരം രണ്ടുപേര്‍ക്കാണ് ലഭിച്ചത്. കീരവാണി (ആര്‍.ആര്‍.ആര്‍), ദേവിശ്രീ പ്രസാദ് (പുഷ്പ), ഗായകന്‍ – കാലഭൈരവ, ഗായിക – ശ്രേയ ഘോഷല്‍. 280 ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.