മുൻ മന്ത്രിയും സിപിഐ എം നേതാവുമായ എ സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്ഡ്. കുന്നംകുളം എംഎൽഎയായ എസി മൊയ്തീൻ്റെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിലാണ് ഇ ഡി സംഘം പരിശോധന നടത്തുന്നത്. തൃശൂരിലെ കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് രാവിലെ മുതൽ റെയ്ഡ് നടത്തുന്നത്. ബിനാമി, സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്.
ഇഡി ഉദ്യോഗസ്ഥ സംഘം മൂന്ന് കാറുകളിലായാണ് എത്തിയിരിക്കുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീൻ്റെ ബന്ധുക്കളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപണമുണ്ടായിരുന്നു.