ജെമിമ റോഡ്രിഗസ് തകർത്തു; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 108 റണ്ണിൻ്റെ കൂറ്റൻ വിജയം

ബംഗ്ലാദേശിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയുടെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 108 റണ്ണിൻ്റെ വിജയം. ഇന്ത്യ 50 ഓവറിൽ എട്ടു വിക്കറ്റിന് 228 റണ്ണെടുത്തപ്പോൾ അതിഥേയരായ ബംഗ്ലാദേശ് 35.1 ഓവറിൽ 120 റണ്ണിന് ഓൾ ഔട്ടായി. 78 പന്തിൽ 86 റണ്ണും 3.1 ഓവറിൽ മൂന്നു റൺസിന് 4 വിക്കറ്റും എടുത്ത ഇന്ത്യയുടെ ജെമീമ റോഡ്രിഗ്സ് ആണ് കളിയിലെ താരമായത്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 88 പന്തിൽ 52 റണ്ണും, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന 58 പന്തിൽ 36 റണ്ണും നേടി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനായിരുന്നു വിജയം. പരമ്പര നിലവിൽ 1-1ന് സമനിലയിലായതോടെ ഈ മാസം 22ന് നടക്കുന്ന അവസാന മത്സരം ഇരുടീമിനും നിർണായകമാകും. മൂന്നു മത്സരങ്ങളടങ്ങിയ ട്വൻ്റി-ട്വൻ്റി പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കിയിരുന്നു.

Share This News

0Shares
0