ബംഗ്ലാദേശിനെതിരായ ട്വൻ്റി-ട്വൻ്റി പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. രണ്ടാം മത്സരത്തിൽ ആതിഥേയരെ എട്ടു റൺസിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര നേടിയത്. 20 ഓവറിൽ എട്ടു വിക്കറ്റിന് 95 റണ്ണെടുക്കാനെ ഇന്ത്യക്ക് കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ ബൗളിങ്ങിൽ തിരിച്ചടി നൽകിയ ഇന്ത്യ 20 ഓവറിൽ 87 റണ്ണിന് ആതിഥേയരെ കൂടാരം കയറ്റി. ഷഫാലി വെർമ്മയും ദീപ്തി ശർമ്മയും മൂന്നു വിക്കറ്റ് വീതം നേടിയപ്പോൾ മലയാളി താരം മിന്നു മാണി ഒരു മെയ്ഡൻ ഓവറുൾപ്പടെ നാല് ഓവറിൽ, ഒമ്പതു റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റെടുത്തു. 19 റണ്ണെടുത്ത ഷെഫാലി വെർമ്മയാണ് ബാറ്റിങ്ങിൽ ഇന്ത്യയുടെ ടോപ് സ്കോറർ. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ മത്സരം ഇന്ത്യ ഏഴു വിക്കറ്റിന് വിജയിച്ചിരുന്നു. മൂന്നാമത്തെ മത്സരം ഈ മാസം 16 ന് നടക്കും.