‘തല’യുടെ ലാളിത്യത്തിൽ കയ്യടിച്ച് ക്രിക്കറ്റ് ലോകം; ഐപിഎൽ വെടിക്കെട്ടിന് 31ന് കൊടിയേറ്റം

2023ലെ ഐ പിഎൽ വെടിക്കെട്ട് പൂരത്തിന് നാളുകൾ മാത്രം ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിങ്സിൻ്റെ നായകൻ തിരക്കിലാണ്. സൂപ്പർ കിങ്സിൻ്റെ തട്ടകമായ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം കാണികൾക്കായി ഒരുക്കുന്നതിൻ്റെ തിരക്കിലാണ് ചെന്നൈയുടെ നായകൻ എം എസ് ധോണി. ചെന്നൈ ആരാധകരുടെ സ്വന്തം ‘തല’ സ്‌റ്റേഡിയത്തിലെ ഇരിപ്പിടങ്ങൾ പെയിൻ്റടിക്കുന്നതിൻ്റെ ദൃശ്യം വൈറലാണ്. ഇരിപ്പിടങ്ങൾക്ക് മഞ്ഞയും നീലയും പെയിൻ്റടിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.  മുൻ ഇന്ത്യൻ നായകൻകൂടിയായ ചെന്നൈയുടെ ക്യാപ്റ്റൻ്റെ ലാളിത്യമാണ് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കവർന്നിരിക്കുന്നത്.  കയ്യിൽ സ്പ്രേ പെയിൻ്റുമായി ഇരിപ്പിടങ്ങൾക്ക് പെയിൻ്റടിക്കുന്ന ധോണിയുടെ ദൃശ്യങ്ങൾ ചെന്നൈ സൂപ്പർ കിങ്സിൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് പുറത്തുവന്നത്.  ഗുജറാത്തിലെ അഹമ്മദാബാദ് സ്‌റ്റേഡിയത്തിൽ വെള്ളിയാഴ്ച രാത്രി 7.30 നാണ് ഐപിഎല്ലിലെ ഉദ്ഘാടന മത്സരം. നാലു തവണ ചാമ്പ്യൻമാരായ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് നിലവിലെ ചാമ്പ്യൻമാരായ ഹാർദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ഉദ്ഘാന മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഏപ്രിൽ മൂന്ന് തിങ്കളാഴ്ചയാണ് ചെന്നൈയിൽ മത്സരം. അന്ന് രാത്രി 7.30 ന് കെ എൽ രാഹുലിൻ്റെ ലക്നൗ സൂപ്പർ ജയൻ്റ്സിനോടാണ് ചെന്നൈ സൂപ്പർ കിങ്സ് ഏറ്റുമുട്ടുന്നത്.https://twitter.com/ChennaiIPL/status/1640206958086221825?t=Tnz9YXHd0Nrj4gmg_P0G4w&s=19

Share This News

0Shares
0