ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമംഗങ്ങളുടെ വാർഷിക കരാർ പുറത്തിറക്കി ബിസിസിഐ. എ പ്ലസ്, എ, ബി, സി എന്നീ നാലു ഗ്രേഡുകളായാണ് കളിക്കാർക്കുള്ള വേതനം നിശ്ചയിച്ചിട്ടുള്ളത്. എ പ്ലസ് ഗ്രേഡിലുള്ള വിരാട് കോലി, രോഹിത് ശർമ്മ,ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർക്ക് ഏഴു കോടി രൂപയാണ് പ്രതിഫലം. എ ഗ്രേഡിലുള്ള ഹാർദിക് പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, റിഷഭ് പന്ത്, അക്സർ പട്ടേൽ എന്നിവർക്ക് അഞ്ചുകോടി രൂപ ലഭിക്കും. ചേതേശ്വർ പൂജാര, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവരാണ് ബി ഗ്രേഡിലുള്ളത്. ഇവർക്ക് മൂന്നു കോടി രൂപ ലഭിക്കും. മലയാളി താരം സഞ്ജു സാംസൺ, ഉമേഷ് യാദവ്, ശിഖർ ധവാൻ, ശാർദ്ദൂൽ താക്കൂർ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, യൂസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിങ്, കെ എസ് ഭരത് എന്നിവർ സി ഗ്രേഡിലാണുള്ളത്. ഇവർക്ക് ഒരു കോടി രൂപയാണ് വേതനം.