വിശാഖപട്ടണത്ത് ഓസ്ട്രേലിയൻ വെടിക്കെട്ട്; ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി

ഓസ്ട്രേലിയക്കെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഞായറാഴ്ച വിശാഖപട്ടണത്തു നടന്ന രണ്ടാം ഏകഴിനത്തിൽ ഇന്ത്യക്ക് ദയനീയ തോൽവി. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ഇന്ത്യയെ 26 ഓവറിൽ 117 റണ്ണിൽ എറിഞ്ഞിട്ട ശേഷം 11 ഓവറിൽ ഒറ്റ വിക്കറ്റും നഷ്ടപ്പെടുത്താതെ ലക്ഷ്യം കണ്ടു(121/0). ഓപ്പണർമാരായ മിച്ചൽ മാഷും (36പന്തിൽ 66), ട്രാവിസ് ഹെഡ്ഡും (30 പന്തിൽ 51 റൺ) ചേർന്ന് വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. ബൗളിങ്ങിൽ ഓസ്ട്രേലിയയുടെ ആക്രമണം നയിച്ചത് അഞ്ചു വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കാണ്. സീൻ അബോട്ടു മൂന്നും സ്ഥാൻ എല്ലിസ് രണ്ടും വിക്കറ്റെടുത്തു. ഇന്ത്യയുടെ മുഴുവൻ വിക്കറ്റും ഓസ്‌ട്രേലിയയുടെ പേസർമാർ സ്വന്തമാക്കിയപ്പോൾ ഇന്ത്യൻ പേസർമാർക്ക് ഒറ്റ വിക്കറ്റും നേടാനായില്ലെന്നതും ശ്രദ്ധേയമായി.. ഇന്ത്യൻ ബാറ്റിങ് നിരയിൽ വിരാട് കോലിയും (35 പന്തിൽ 31) അക്സർ പട്ടേലുമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത് (29 പന്തിൽ പുറത്താക്കതെ 29 റൺ). ഓസ്ട്രേലിയക്കെതിഌ സ്വന്തം മണ്ണിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ റണ്ണാണ് 117. മുംബൈയിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യക്കായിരുന്നു വിജയം. ഇതോടെ ബുധനാഴ്ച ചെന്നൈയിൽ നടക്കുന്ന മൂന്നാം ഏകദിനം നിർണായകമാകും.

Share This News

0Shares
0