ആസ്ട്രലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. മധ്യ പ്രദേശിലെ ഇൻഡോറിലാണ് മത്സരം. നാലു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യ വിജയം സ്വന്തമാക്കി. മൂന്നാം ടെസ്റ്റ് കൂടി വിജയിച്ചാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് സ്ഥാനം ഉറപ്പിക്കാം.. ടീമിൽ രണ്ട് നിർണായക മാറ്റം ഇന്ത്യ വരുത്തിയിട്ടുണ്ട്. നേരത്തെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റിയ കെ എൽ രാഹുലിനു ഫോമില്ലായ്മ മൂലം ടീമിൽ സ്ഥാനം നഷ്ടമായി. ഏകദിനത്തിലടക്കം മികച്ച പ്രകടനം നടത്തുന്ന യുവതാരം ശ്യഭ്മാൻ ഗില്ലിനെ രാഹുലിന് പകരം ടീമിലുൾപ്പെടുത്തി. ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്കു പകരം ഫാസ്റ്റ് ബൗളർ ഉമേഷ് യാദവും ഇറങ്ങും. പാറ്റ് കമ്മിൻസിന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നതിനാൽ സ്റ്റീവ് സ്മിത്തിൻ്റെ നേതൃ നടത്തിലാണ് ആസ്ടേലിയ ഇറങ്ങുന്നത്. കമ്മിൻസിൻ്റെ ഒഴിവിലേക്ക് ഫാസ്റ്റ് ബൗളർതന്നെയായ മിച്ചൽ സ്റ്റാർക്കിനെ ഉൾപ്പെടുത്തി. പരിക്കേറ്റ വാർണർക്കു പകരം ഓൾറൗണ്ടർ കാമറൂൺ ഗ്രീനും ടീമിലെത്തി.