സ്പിൻ ആക്രമണത്തിൽ ഓസ്ട്രേലിയ തകർന്നടിഞ്ഞപ്പോൾ നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിങ്സ് ജയം. കളിയുടെ മൂന്നാംദിനംമാത്രമായിരുന്ന ശനിയാഴ്ച ഒരു ഇന്നിങ്സിനും 132 റണ്ണിനുമാണ് ഇന്ത്യൻ വിജയം. ആദ്യ ഇന്നിങ്സിൽ അഞ്ചും രണ്ടാം ഇന്നിങ്സിൽ രണ്ടും വിക്കറ്റ് വീഴ്ത്തി, ബാറ്റിങ്ങിൽ നിർണായക സമയത്ത് 70 റണ്ണടിക്കുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് കളിയിലെ താരം. ആസ്ട്രേലിയയുടെ 177 റണ്ണിൻ്റെ ന്നൊം ഇന്നിങ്സ് സ്കോറിന് മറുപടിയായി ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 400 റണ്ണടിച്ചിരുന്നു. തുടർന്ന് രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഓസ്ട്രേലിയ 91 റണ്ണിൽ ഒടുങ്ങി. ആദ്യ ഇന്നിങ്സിൽ മുന്നു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രൻ അശ്വിൻ രണ്ടാം ഇന്നിങ്ങ്സിൽ അഞ്ചു വിക്കറ്റെടുത്തു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ സെഞ്ച്വറി (120) നേടിയിരുന്നു. 70 റണ്ണടിച്ച ജഡേജയും 84 റണ്ണടിച്ച അക്സർ പട്ടേലും ഇന്ത്യയുടെ സ്കോറുയർത്താൻ സഹായിച്ചു. മുഹമ്മദ് ഷമി 37 nണ്ണും അടിച്ചു. രണ്ടിന്നിങ്സുസുകളിൽ നിന്നായി മൂന്നു വിക്കറ്റും ഷമി നേടി. ആദ്യ ഇന്നിങ്സിൽ, 49 റണ്ണടിച്ച മാർനസ് ലബുഷെയ്നും 37 റണ്ണടിച്ച സ്റ്റീവ് സ്മിത്തുമായിരുന്നു ഓസ്ട്രേലിയയുടെ പ്രധാന സ്കോറർമാർ. രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 25 റണ്ണടിച്ച സ്റ്റീവ് സ്മിത്ത് മാത്രമാണ് പ്രധാന സ്കോററായത്. തൻ്റെ കന്നി മത്സരത്തിൽ ഇന്ത്യയുടെ ഏഴു വിക്കറ്റുകൾ വീഴ്ത്താനായ ഒഫ് സ്പിന്നർ ടോഡ് മർഫിക്ക് ഈ മത്സരം ഓർമ്മയിൽ സൂക്ഷിക്കാനായി. നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ 17ന് ഡെൽഹിയിൽ ആണ് രണ്ടാം ടെസ്റ്റ്.