ന്യൂസിലാൻഡിനെതിരായ പരമ്പര തൂത്തുവാരി; ഏകദിന റാങ്കിങ്ങിൽ ഒന്നാംസ്ഥാനക്കാരായി ഇന്ത്യ

ന്യൂസീലാൻഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരത്തിൽ ന്യൂസീലാൻഡിനെ 90 റണ്ണിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. ഇതോടെ ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായി. ഇൻഡോറിൽ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 386 റണ്ണിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലാൻഡ് 41.2 ഓവറിൽ 295 റണ്ണിൽ ഓൾ ഔട്ടായി. ഓപ്പണർമാരായ രോഹിത് ശർമ്മയും(85 പന്തിൽ 101 റൺ) ശുഭ്മാൻ ഗില്ലും(78 പന്തിൽ 112 റൺ) നേടിയ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ വമ്പൻ സ്കോറുയർത്തിയത്. ഹാർദ്ദിക് പാണ്ഡ്യ 38 പന്തിൽ 54 റണ്ണും അടിച്ചു. മറുപടി ബാറ്റിങ്ങിൽ ന്യൂസീലാൻഡിനായി ഡെവോൺ കോൺവെ 100 പന്തിൽ 138 റണ്ണടിച്ചു. ഇന്ത്യക്കായി കുൽദീപ് യാദവും ശാർദ്ദൂൽ താക്കൂറും മൂന്നു വിക്കറ്റു വീതവും യൂസ് വേന്ദ്ര ചഹൽ രണ്ടും ഹാർദ്ദിക് പാണ്ഡ്യയും ഉമ്രാൻ മാലിക്കും ഓരോ വീക്കറ്റു വീതവും വീഴ്ത്തി.

Share This News

0Shares
0