ട്വൻ്റി-ട്വൻ്റി ലോകകപ്പ്: ആതിഥേയർ നിലംപരിശായി; സൂപ്പർ ട്വൽവിൽ ന്യൂസിലാൻഡിന് വെടിക്കെട്ട് വിജയം

ട്വൻ്റി-ട്വൻ്റി ലോകകപ്പ് ക്രിക്കറ്റിൻ്റെ സൂപ്പർ ട്വൽവിലെ ആദ്യമത്സരത്തിൽ ആതിഥേയരായ ആസ്ട്രേലിയയെ നിലംപരിശാക്കി ന്യൂസിലാൻഡിന് 89 റണ്ണിൻ്റെ വെട്ടിക്കെട്ട് ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ്, ഓപ്പൺമാരായ ഡിവോൺ കോൺവോയുടെയും (58 പന്തിൽ 92 റൺ നോട്ട് ഔട്ട്), ഫിൽ അലൻ്റെയും (16 പന്തിൽ 42 റൺ) ബാറ്റിങ് വെടിക്കെട്ടിൻ്റെ സഹായത്തോടെ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 200 റൺ അടിച്ചെടുത്തു. ജിമ്മി നിഷാം 13 പന്തിൽ പുറത്താകാതെ 26ഉം ക്യാപ്റ്റൻ കെയിൻ വില്യംസൺ 23 പന്തിൽ 23 ഉം ഗ്ലെൻ ഫിലിപ്സ് 10 പന്തിൽ 13 റണ്ണും എടുത്തു മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 17.1 ഓവറിൽ 111 റണ്ണിന് ഒടുങ്ങി. മാക്സ് വെല്ലും (20 പന്തിൽ 28 റൺ), പാറ്റ് കമ്മിൻസും (18 പന്തിൽ 21 റൺ) മാത്രമാണ് 20 റണ്ണിനു മുകളിൽ അടിച്ചത്. ന്യൂസിലാൻഡിൻ്റെ ഫാസ്റ്റ് ബൗളർമാരായ സൗത്തിയും ബോൾട്ട് 2ഉം ഫെർഗൂസൺ 1 ഉം വിക്കറ്റെടുത്തു. സ്പിന്നർമാരായ സാൻ്റ്നർ 3ളം സോധി 1ഉം വിക്കറ്റെടുത്തു. ആസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ഹേസൽവുഡ് 2 ഉം സ്പിന്നർ ആഡം സാമ്പ 1 ഉം വിക്കറ്റെടുത്തു. തകർത്തടിച്ച ഡെമോൺ കോൺവോയ് ആണ് കളിയിലെ താരമായത്.

Share This News

0Shares
0