ഏഷ്യ കപ്പ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ശനിയാഴ്ച നടന്ന ഫൈനലിൽ ശ്രീലങ്കയെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ശ്രീലങ്ക 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 69 റണ്ണിലൊതുങ്ങിയപ്പോൾ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ ഹാഫ് സെഞ്ച്വറിയുടെ കരുത്തിൽ 8.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. 25 പന്തിൽ സ്മൃതി മന്ദാന 51 റണ്ണുമായി പുറത്താകാതെ നിന്നു. മൂന്ന് ഓവറിൽ അഞ്ചു റൺസ് മാത്രം വിട്ടുകൊടുത്ത് ശ്രീലങ്കയുടെ മൂന്ന് വിക്കറ്റുകൾ പിഴുത രേണുക സിങ് താക്കൂർ ആണ് കളിയിലെ താരമായത്. പുരുഷൻമാരുടെ ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഇത്തവണ ഫൈനൽ കാണാതെ പുറത്തായിരുന്നു.. വനിതകളുടെ ഈ കിരീട നേട്ടം ഇന്ത്യൻ ക്രിക്കറ്റിന് ആശ്വാസമായി.