വീണ്ടും തിളങ്ങി നായകൻ സഞ്ജു; ന്യൂസിലൻഡ് എക്കെതിരെ ഇന്ത്യൻ എ ടീമിന് പരമ്പര വിജയം

Image from internet ഇന്ത്യൻ എ ടീമിൻ്റെ നായകനായി ന്യൂസിലൻഡ് എ ടീമിനെതിരെ രണ്ടാം ഏകദിനത്തിലും തിളങ്ങി സഞ്ജു സാംസൺ. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാലു വിക്കറ്റിനാണ് ഇന്ത്യൻ വിജയം. 35 പന്തിൽ 37 റണ്ണടിച്ച് സഞ്ജു ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ച ശേഷമാണ് മടങ്ങിയത്. ഓപ്പണർ പൃഥ്വി ഷാ 77 റണ്ണടിച്ച് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. ഗെയ്ക്ക് വാദ് 30 ഉം രജദ് പട്ടീദാർ 20 ഉം റണ്ണടിച്ചു. ഋഷി ധവാൻ 22 ഉം ശാർദ്ദൂൽ താക്കൂർ 25 റണ്ണടിച്ചും പുറത്താകാതെ നിന്നു. 47 ഓവറിൽ 219 റണ്ണിന് ന്യൂസിലൻഡ് ഓൾ ഔട്ടായിരുന്നു. 34 ഓവറിൽ 6 വിക്കറ്റിന് 222 റണ്ണടിച്ചു ഇന്ത്യ ലക്ഷൃം കണ്ടു. ഇതോടെ മൂന്നു മത്സര പരമ്പരയിൽ ഒരു മത്സരം കൂടി ബാക്കിയുണ്ടെങ്കിലും രണ്ടു മത്സരങ്ങൾ ജയിച്ച ഇന്ത്യക്ക് പരമ്പര സ്വന്തമായി. ഇന്ത്യൻ ജേഴ്സിയിൽ ക്യാപ്റ്റനായി ആദ്യമായാണ് സഞ്ജു പരമ്പരയിൽ കളിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച് പരമ്പര നേടനായതും രണ്ടു മത്സരങ്ങളിലും ബാറ്റിങ്ങിൽ തിളങ്ങാനായതും സഞ്ജുവിന് ഇരട്ടി മധുരമായി.

Share This News

0Shares
0