റേഷൻ കടകളിൽ മോഡിയുടെ പടം വേണമെന്ന് കേന്ദ്രമന്ത്രി; പണി കൊടുത്ത് ടിആർഎസ് പ്രവർത്തകർ

photo courtesy: Twitterറേഷൻ കടകളിൽ മോഡിയുടെ ചിത്രം വേണമെന്ന് ശാസന നൽകിയ കേന്ദ്ര ധനമന്ത്രിക്ക് ഗ്യാസ് കുറ്റികളിൽ മോഡിയുടെ ചിത്രം ഒട്ടിച്ച് പണി കൊടുത്ത് തെലങ്കാനയിലെ ഭരണകക്ഷിയായ ടിആർഎസിൻ്റെ പ്രവർത്തകർ. തെലങ്കാലനയിലെ റേഷൻ കടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഇല്ലാതിരുന്നതിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കളക്‌ട‌‌റെ പരസ്യമായി ശാസിച്ചിരുന്നു. സഹീറാബാദ് മണ്ഡലത്തിലെ റേഷൻ കടയിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു ധനമന്ത്രി ജില്ലാ കലക്ടറെ പരസ്യമായി ശാസിച്ചത്. ഇതിന് മറുപടിയായാണ് ടിആർഎസ് പ്രവർത്തകർ മോഡിയുടെ ചിത്രം ഗ്യാസ് സിലിൻഡറുകളിൽ പതിപ്പിച്ചത്. പാചകവാതകത്തിൻ്റെ വിലയുൾപ്പടെ രേഖപ്പെടുത്തിയുള്ള ചിത്രമാണ് സിലിൻഡറുകളിൽ ഒട്ടിച്ചത്. 2014 ൽ മോഡി പ്രധാനമന്ത്രിയായി ഭരണമേൽക്കുമ്പോൾ 410 രൂപയായിരുന്നു ഒരു കുറ്റി ഗ്യാസിൻ്റെ വില. അതാണിപ്പോൾ 1105 രൂപയായി കുത്തനെ വർധിച്ചു നിൽക്കുന്നതെന്ന് ടിആർഎസ് പ്രവർത്തകർ ചൂണ്ടിക്കാട്ടി.

Share This News

0Shares
0