വിഴിഞ്ഞം തുറമുഖം: സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലുൾപ്പടെ വിട്ടുവീഴ്ചയുമായി മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖ നിർമാണം തീരശോഷണത്തിന് കാരണമാകുന്നുവെന്നും നിർമാണം നിർത്തിവെച്ച് ഇക്കാര്യത്തിൻ പഠനം നടത്തണമെന്നതുമുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തോട് വിട്ടുവീഴ്ചാ നിലപാടിന് തയ്യാറായി മുഖ്യമന്ത്രി പിണറായി വിജയൻ. പഠനത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. എന്നാൽ നിർമാണം നിർത്തിവെച്ചാകില്ല ഈ പഠനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തീരശോഷണം ഉണ്ടാകുന്നതിന് തുറമുഖ നിർമാണവുമായി ബന്ധമില്ല എന്നാണ് ഇതുവരെയുള്ള പഠനങ്ങൾ കാണിക്കുന്നത്. എങ്കിലും മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന ആശങ്കകൾ പരിഗണിച്ച് ഇക്കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ ഒരു വിദഗ്ധ സമിതിയെ സർക്കർ നിയോഗിക്കും. ഈ സമിതിയോട് മൂന്നുമാസത്തിനകം ഒരു ഇടക്കാല റിപ്പോർട്ട് ലഭ്യമാക്കാനും നിർദ്ദേശിക്കും. റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമ സഭയിൽ കടകംപള്ളി സുരേന്ദ്രൻ്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Share This News

0Shares
0