പ്രളയത്തിൽ മുങ്ങി പാക്കിസ്താൻ; മരണസംഖ്യ ആയിരം കടന്നു; ചരിത്രത്തിലാദ്യമായി നാവിക സേനയെയും നിയോഗിച്ചു

Representative image from internet പ്രളയക്കെടുതിയിലകപ്പെട്ട പാക്കിസ്താനിൽ മരണസംഖ്യ ആയിരം കടന്നതായി റിപ്പോർട്ട്. മൂന്നേകാൽ കോടിയിലേറെ ജനങ്ങളെ പ്രളയക്കെടുതി ബാധിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. ബലോചിസ്താൻ, ഖൈബർ പഖ്തൂൺഖ്വ, സിന്ധ് പ്രവശ്യകളെയാണ് പ്രളയം ഏറെ ബാധിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ഏക്കർ കൃഷിയിടങ്ങൾ വെള്ളത്തിൽ മുങ്ങി. മുക്കാൽ ലക്ഷം കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക നിഗമനമെന്ന് ധനകാര്യ മന്ത്രി മിഫ്താഹ് ഇസ്മയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രളയ രക്ഷാപ്രവർത്തനങ്ങളിൽ ചരിത്രത്തിലാദ്യമായി നാവികസേനയേയും നിയോഗിച്ചിരിക്കുകയാണ്.  ഇത്തവണത്തെ മൺസൂണിൽ കനത്ത മഴയാണ് പാക്കിസ്താനിൽ. സിന്ധു നദിയും പോഷകനദികളും ആഴ്ചകളായി കരകവിണ് ഒഴുകകയാണ്.  റേഷൻ സാധനങ്ങൾ ഹെലികോപ്റ്റർ വഴി വിതരണം ചെയ്യാനും  സാധിക്കാത്തത്ര വെള്ളപ്പൊക്കമാണ് പലയിടത്തും. അവശ്യ വസ്തുക്കളുടെ വില വർധനവിനെത്തുടർന്നുണ്ടായ പണപ്പെരുപ്പത്തിൽ വൻപ്രതിസന്ധി നേരിട്ടുകൊണ്ടിരുന്ന പാക്കിസ്താന് പ്രളയക്കെടുതി ഇരുട്ടടി കൂടിയായിരിക്കുകയാണ്.

Share This News

0Shares
0