‘ന്നാ താൻ കേസ്‌ കൊട്‌’ സിനിമയുടെ പുതിയ പോസ്റ്ററുമായി കുഞ്ചാക്കോ ബോബൻ

Image from facebook കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയേക്കുറിച്ച് പരാമർശിച്ചുകൊണ്ടുള്ള വിവാദമായ പോസ്റ്റർ ഇറക്കിയ ‘ന്നാ താൻ കേസ്‌ കൊട്‌’ സിനിമയുടെ മറ്റൊരു പോസ്റ്റർ കൂടി ശ്രദ്ധേയമാവുന്നു. സിനിമ കാണാൻ തീയറ്ററിലേക്ക് വരുന്നവരെ റോഡിൻ്റെ ശോചനീയാവസ്ഥയക്കുറിച്ച് മുന്നറിയിപ്പു നൽകിക്കൊണ്ടുള്ള പോസ്റ്ററായിരുന്നു റിലീസിങ്ങിന് ഇറങ്ങിയതെങ്കിൽ സിനിമയിലെ പ്രധാന കഥാപാത്രം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ്റെ മുഖം ചെഗുവേരയുടെ പ്രസ്തമായ ഫോട്ടോയോട് സാമ്യപ്പെടുത്തിക്കൊണ്ടുള്ള ഫോട്ടോഷോപ്പ് ചിത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. ‘കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല’ എന്ന പ്രശസ്തമായ വിപ്ലവ വാചകവും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. പുതിയ പോസ്റ്റർ പുറത്തിറക്കിക്കൊണ്ടുള്ള കുഞ്ചാക്കോ ബോബൻ്റെ ഫേസ്ബുക്ക് പേജിൽ സിനിമയിലെ കഥാപാത്രത്തേക്കുറിച്ചുള്ള ചെറു വിവരണവും നൽകിയിട്ടുണ്ട്. വിവരണ കുറിപ്പിലുള്ളത് ഇങ്ങനെ:
“കൊഴുമ്മൽ രാജീവനിലും ഒരു വിപ്ലവകാരിയുണ്ട്..!! നീതിയ്ക്കായുള്ള അയാളുടെ പോരാട്ടത്തിന്റെ കഥ നിങ്ങളെ ഏറെ ആവേശം കൊള്ളിയ്ക്കും..!”വരിക വരിക കൂട്ടരേ‌..”
നിങ്ങളുടെ സമീപമുള്ള തിയെറ്ററുകളിൽ.!

Share This News

0Shares
0