കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വർണം സ്വർണ കവർച്ച കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂരിനടുത്ത് പെരിങ്ങയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അർജുൻ ആയങ്കിയെ കൊണ്ടോട്ടി സ്റ്റേഷനിൽ എത്തിച്ചു. കാരിയറുടെ ഒത്താശയിൽ കടത്തുകാരെ വെട്ടിച്ച് സ്വർണ്ണം കൊള്ളയടിച്ചെന്നാണ് കേസ്.
കരിപ്പൂരിൽ ഒരുമാസം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ അർജുൻ ആയങ്കിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അന്വേഷണവുമായി അന്യസംസ്ഥാനത്തടക്കം പോലീസ് എത്തിയിരുന്നു. തുടർന്നാണ് പയ്യന്നൂരിൽ ഒളിവിലുണ്ടെന്ന വിവരം ലഭിച്ചത്. ഉമ്മർകോയ എന്ന ആളുമായി ചേർന്ന് നടത്തിയ സ്വർണ കവർച്ച കേസിലാണ് അറസ്റ്റ്. ദുബായിൽ നിന്നും എത്തിക്കുന്ന സ്വർണം കരിപ്പൂരിലെത്തുമ്പോൾ തട്ടിയെടുക്കുകയായിരുന്നു പദ്ധതി.
കരിപ്പൂരിൽ ഇൻഡിഗോ വിമാനത്തിലെത്തിയ കാരിയറിൽനിന്ന് അയാളുടെ തന്നെ ഒത്താശയോടെ സ്വർണം കവരുകയായിരുന്നു. ദുബായിയിൽ നിന്നും സ്വർണം കൊണ്ടുവന്ന കാരിയർ മഹേഷ്, ഇയാൾക്കൊപ്പമുണ്ടായിരുന്ന പരപ്പനങ്ങാടി സ്വദേശികളായ മൊയ്തീൻ കോയ, മുഹമ്മദലി, സുഹൈൽ, അബ്ദുൽ എന്നിവർ നേരത്തെ അസ്റ്റിലായിരുന്നു. ഈ സംഘത്തിൻ്റെ നിയന്ത്രണം അർജുൻ ആയങ്കിക്ക് ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.