നെഹ്റു ട്രോഫി വള്ളംകളിക്ക് അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ചതായി മുഖ്യമന്ത്രി

Image from internet കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നെഹ്റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി ക്ഷണിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്തംബർ മൂന്നിന് കോവളത്ത് റാവിസ് ഹോട്ടലിൽ വെച്ച് സതേൺ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരും വരുന്നുണ്ട്. ഓണാഘോഷത്തിൻ്റെ ഭാഗമായി സെപ്തംബർ നാലിന് ആലപ്പുഴയിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിലേക്ക് ഇവരെയെല്ലാം ക്ഷണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Share This News

0Shares
0