എറണാകുളത്ത് സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ 11 എടിഎമ്മുകളിൽനിന്നും പണം കവർന്നു. കളമശേരി പ്രീമിയർ ടയേഴ്സിനടുത്തെ ഒറ്റ എടിഎമ്മിൽ നിന്നു തന്നെ 25,000 രൂപ തട്ടിയെടുത്തു. 18, 19 തട്ടിപ്പ് നടന്നത്. പണം പുറത്തേക്കു വരുന്ന ഭാഗം പ്രത്യേക ഉപകരണംവെച്ച് അടച്ചു വെച്ചാണ് തട്ടിപ്പ് നടത്തിയത്. എടിഎം മെഷീനിൽ കാർഡ് ഇട്ട് പണം കിട്ടാതെ ഇടപാടുകാർ മടങ്ങുമ്പോൾ മോഷ്ടാവ് എത്തി ഉപകരണം മാറ്റാ പണം പുറത്തെടുക്കും. ഈ രീതിയിലാണ് തട്ടിപ്പു നടന്നിരിക്കുന്നതെന്ന് എടിഎമ്മിലെ സിസിടിവി ദ്യശ്യങ്ങളിൽനിന്ന് വ്യക്തമായി. എന്നാൽ മോഷ്ടാവിനെ ദൃശ്യങ്ങളിൽ നിന്നും ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ ബാങ്ക് മാനേജരുടെ പരാതിയിൽ കളമശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.