ഇടുക്കിയില്‍ എംഡിഎംഎ മയക്കുമരുന്നുമായി പൊലീസുകാരൻ പിടിയിൽ. ഇടുക്കി എ ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ എം ജെ ഷനവാസ് ആണ് പിടിയിലായത്. ഇയാളിൽ നിന്നും മയക്കുമരുന്ന് വാങ്ങാനെത്തിയ ഷംനാസ് ഷാജി എന്നയാളെയും എക്സൈസ് സംഘം പിടികൂടി. ഇവരിൽ നിന്നും 3.4 ഗ്രാം എം ഡിഎംഎയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.