ദേശീയ പതാകയിൽ -യേശു ഇന്ത്യയെ അനുഗ്രഹിക്കട്ടെ-; അധ്യാപകൻ അറസ്റ്റിൽ

Representative image from internet ദേശീയ പതാകയിൽ യേശു ഇന്ത്യയെ അനുഗ്രഹിക്കട്ടെ’എന്ന് എഴുതിയ പേപ്പർ ഒട്ടിച്ച അധ്യാപകൻ അറസ്റ്റിൽ. തമിഴ്നാട്ടിലാണ് സംഭവം. തിരുപ്പൂർ ജില്ലയിലെ ധരാപുരം ടൗണിലുള്ള സ്കൂളിലെ അധ്യാപകനായ എബിൻ (36) ആണ് അറസ്റ്റിലായത്. ദേശീയപതാകയെ അപമാനിച്ചു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി വീടിൻ്റെ ബാൽക്കണിയിലെ കൈവരിയിൽ സ്ഥാപിച്ച ദേശീയ പതാകയിലാണ് ‘ലെറ്റ് ജീസസ് ബ്ലസ് ഇന്ത്യ’ (യേശു ഇന്ത്യയെ അനുഗ്രഹിക്കട്ടെ) എന്ന് എഴുതിയ പേപ്പർ ഒട്ടിച്ചിരുന്നത്. അയൽവാസികളാണ് പൊലീസിൽ അറിയിച്ചത്. അറസ്റ്റിലായ അധ്യാപകനെ പിന്നീട് ജാമ്യത്തിൽ വിട്ടു.

Share This News

0Shares
0