അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാന നഗരമായ കാബൂളിലെ പള്ളിയിൽ വൻ സ്ഫോടനം. 20 പേർ കൊല്ലപ്പെട്ടതായും 40 ഓളംപേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ബുധനാഴ്ച വൈകിട്ട് പ്രാർഥന സമയത്തായിരുന്നു സ്‌ഫോടനം. പള്ളി പൂർണമായും തകർന്നു. നിരവധിപ്പേർ ഇവിടെ പ്രാർഥനയ്‌ക്ക് എത്തിയിരുന്നതിനാൽ മരണസംഖ്യ ഉയരാനിടയുണ്ട്. കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗികമായി പുറത്തുവിടാൻ താലിബാൻ തയ്യാറായിട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.