കാശ്മീരിനെക്കുറിച്ച് വിവാദ പരാമർശവുമായി കെ ടി ജലീൽ എംഎൽഎ. കാശ്മീർ സന്ദർശനവുമായി ബന്ധപ്പെട്ട് എഴുതിയ ഫേസ്ബുക് കുറിപ്പിലാണ് വിവാദ മുൻമന്ത്രി കൂടിയായ ജലീലിൻ്റെ വിവാദ പരാമർശം. പാക്കിസ്താൻ കയ്യടക്കിവെച്ചിരിക്കുന്ന കാശ്മീരിൻ്റെ ഭാഗത്തെ “അസാദി കാശ്മീർ” എന്ന് ജലീൽ കുറിപ്പിൽ പരാമർശിക്കുന്നു. ഇവിടെ പാക്കിസ്താൻ ഭരണകൂടം പട്ടാള സഹായം നൽകുന്നേയുള്ളൂ എന്നും നേരിട്ട് സാധീനം ചെലുത്തുന്നില്ലെന്ന രീതിയിലുള്ള പരാമർശവും ജലീൽ നടത്തുന്നു. അതേ സമയം ഇന്ത്യൻ സൈന്യത്തിനെതിരായ പരാമർശം കുറിപ്പിൽ ദീർഘമായി നടത്തുന്നുമുണ്ട്. കാശ്മീരിനെ ഇന്ത്യൻ അധീന കാശ്മീർ എന്നും ജലീൽ വിളിക്കുന്നു. പാക്കിസ്താൻ ഭരണകൂടമാണ് ഇന്ത്യൻ അധീന കാശ്മീർ എന്ന് വിളിക്കാറുള്ളത് എന്നിരിക്കെയാണ് ജലീലിൻ്റെ ഈ പരാമർശം. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ് എന്ന നിലപാട് സിപിഐ എം കൈക്കൊള്ളുമ്പോഴാണ് സിപിഐ എം പിന്തുണയിൽ മന്ത്രിയും എംഎൽഎയുമായ ജലീലിൻ്റെ വിവാദ പരാമർശം. ഇതേക്കുറിച്ച് കുറിപ്പ് പരിശോധിച്ചശേഷം പ്രതികരിക്കാമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.