റോഡിലെ കുഴികൾ കേരളം ഉണ്ടായ അന്ന് മുതലുള്ള പ്രശ്നം, പരസ്യം വെള്ളാനകളുടെ നാടുപോലെ എടുത്താൽ മതി: പൊതുമരാമത്ത് മന്ത്രി

റോഡിലെ കുഴികൾ എന്നത്‌ കേരളം ഉണ്ടായ അന്ന്‌ മുതലുള്ള പ്രശ്‌നമാണെന്നും അതിന്‌ പരിഹാരം കാണുക എന്നത്‌ നാടിന്റെ ആവശ്യമാണെന്നും മന്ത്രി മുഹമ്മദ്‌ റിയാസ്‌. അതിന്‌ എല്ലാവരും തയ്യാറാകേണ്ടതാണ്‌. സർക്കാർ എല്ലാ നിലയിലും പ്രശ്‌നത്തിൽ ഇടപെടുന്നുണ്ട്‌ എന്ന അഭിപ്രായം പൊതുവേ ജനങ്ങളിലുണ്ട്‌. പൊതുമരാമത്ത്‌ വകുപ്പ്‌ അതിനുവേണ്ടി കഠിനാധ്വാനം ചെയ്യുകയാണ്‌.

സിനിമയുടെ പരസ്യത്തെ ആ നിലയിൽ കാണണമെന്നും റോഡിലെ കുഴികളെ പരാമർശിച്ചുണ്ടായ സിനിമാ പരസ്യവിവാദ വിഷയത്തേക്കുറിച്ച് മന്ത്രി പറഞ്ഞു. വിമർശനങ്ങളും നിർദേശങ്ങളും സ്വീകരിക്കും. എൺപതുകളിൽ വെള്ളാനകളുടെ നാട്‌ എന്ന സിനിമ ഇറങ്ങിയിരുന്നു. അതിൽ റോഡ്‌ റോളർ ഇപ്പൊ ശരിയാക്കിത്തരം എന്ന ഡയലോഗ്‌ എല്ലാം നമ്മൾ കണ്ടിട്ടുള്ളതാണ്‌. അതുപോലെതന്നെ എടുത്താൽമതി ഇതും. ജനങ്ങളുടെ താൽപര്യം കേരളത്തിന്റെ ദീർഘകാലത്തെ ഈ പ്രശ്‌നം പരിഹരിക്കപ്പെടണം എന്നുള്ളതാണ്‌. അത്‌ തന്നെയാണ്‌ പൊതുമരാമത്ത്‌ വകുപ്പിന്റേയും അഭിപ്രായം. അതിനുള്ള ഇടപെടൽ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Share This News

0Shares
0