മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് ബന്ധമാരോപിച്ച് ഡോക്ടറെ അറസ്റ്റുചെയ്തു. നാഗ്പൂരിന് സമീപം കമലാപൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ ചുമതലയുള്ള ഡോ. പവൻകുമാർ ഉയിക്കെയെയാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടർക്ക് ഒപ്പമുണ്ടായിരുന്ന അനിൽ ഭട്ട്,ആംബുലൻസ് ഡ്രൈവർ പ്രഭുൽ ഭട്ട് എന്നിവരെയും അറസ്റ്റു ചെയ്തു. രക്തസാക്ഷി വാരാചരണത്തിൻ്റെ ഭാഗമായി ഡോക്ടറുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിൻ്റെ ബാനർ ഉയർത്തി എന്നാരോപിച്ചാണ് അറസ്റ്റ്.