അമേരിക്കയിലെ കെൻ്റക്കി സംസ്ഥാനത്തെ അപ്പലാഷിയ പ്രദേശത്തുണ്ടായ മിന്നൽ പ്രളയത്തിൽ ആറു കുട്ടികൾ ഉൾപ്പടെ 16 പേർ മരിച്ചതായി റിപ്പോർട്ട്. വെളളിയാഴ്ചയാണ് 16 മരണം റിപ്പോർട്ട് ചെയ്തത്. കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. ബോട്ടും ഹെലിക്കോപ്റ്ററും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം. നിരവധിപേർ വീടുകളുടെ ടെറസിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴയ്ക്കു പിന്നാലെയാണ് മിന്നൽ പ്രളയം സംഭവിച്ചത്. കാലാവസ്ഥാ വ്യതിയാനമാണ് കനത്ത മഴയ്ക്ക് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.അന്തരീക്ഷത്തിൽ ഈർപ്പത്തിൻ്റെ വൻതോതിൽ കൂടുതലുണ്ടായിരുന്നതായാണ് റിപ്പോർട്ട്.