ഇന്ത്യയുടെ ഔദ്യോഗിക രേഖ കത്തിച്ചിട്ടുണ്ടെന്ന് ഒ അബ്ദുറഹ്മാൻ്റെ വിവാദ വെളിപ്പെടുത്തൽ; കത്തിച്ചത് ഖത്തറിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനായിരിക്കെ

Image from internetജമാ അത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മാധ്യമം ഗ്രൂപ്പിൻ്റെ എഡിറ്റർ ഒ അബ്ദുറഹ്മാൻ്റെ പ്രസംഗം വിവാദമാകുന്നു. ഇന്ത്യയുടെ ഔദ്യോഗിക രേഖ താൻ കത്തിച്ചു കളഞ്ഞതായാണ് അബ്ദുറഹ്മാൻ്റെ വിവാദ പ്രസംഗത്തിലെ വെളിപ്പെടുത്തൽ. പ്രസംഗം എപ്പോഴാണ് നടത്തിയത് എന്നത് വ്യക്തമായിട്ടില്ലെങ്കിലും രാജ്യതാൽപ്പര്യത്തെ സംബന്ധിച്ച് ഗുരുതരമായ ഉള്ളടക്കമാണ് പ്രസംഗത്തിലുള്ളത്.

ഒ അബ്ദുറഹ്മാൻ്റ വിവാദ പ്രസംഗം ഇങ്ങനെ: 1975 ജൂണിൽ ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ഇൻ്റർപ്രട്ടറായി ജോലിയിൽ പ്രവേശിച്ചിരുന്നു. ജൂലൈയിൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ആർഎസ്എസിനെയും
ഇന്ത്യൻ ജമാ അത്ത് ഇസ്ലാമിയെ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി. പിന്നീടുള്ളത് പരീക്ഷണഘട്ടമായിരുന്നു. എല്ലാ ആഴ്ചയിലും ഖത്തറിലെ ഇന്ത്യൻ എംബസിയിലേക്ക് ഡിപ്ലോമാറ്റിക് ബാഗിൽ, ജമാ അത്ത് ഇസ്ലാമിയെയും ആർഎസ്എസിനെയും എന്തുകൊണ്ട് നിരോധിച്ചു എന്ന ലഘുലേഖ അയച്ചു നൽകുമായിരുന്നു. അതൊക്കെ അവിടത്തെ ഓഫീസുകളിലും പത്രസ്ഥാപനങ്ങളിലും വിതരണം ചെയ്യണമായിരുന്നു. ഇത് വിതരണം ചെയ്യാൻ ഖത്തറിലെ ഇന്ത്യൻ അംബാസിഡർ എന്നെയായിരുന്നു ഏൽപ്പിച്ചിരുന്നത്. ജമാ അത്തെ ഇസ്ലാമിയെ എന്തുകൊണ്ട് നിരോധിച്ചു എന്ന ലഘുലേഖ താൻ വിതരണം ചെയ്യാതെ കൂട്ടിവെച്ചു. അവസാനം അതിന് ഒരു തീപ്പെട്ടിക്കൊള്ളി ചെലവാക്കും.” ചെയ്തത് രാജ്യദ്രോഹമാണോ രാജ്യസ്നേഹമാണോ എന്ന് തന്നോടു ചോദിച്ചിട്ടു കാര്യമില്ലെന്നും തൻ്റെ മനസാക്ഷിക്ക് ഉചിതമായി ചെയ്തതാണെന്നും ഒ അബ്ദുറഹ്മാൻ വിവാദ പ്രസംഗത്തിൽ പറയുന്നു.

Share This News

0Shares
0