കെ കെ രമയെ അധിക്ഷേപിച്ച എം എം മണിയുടെ പരാമർശം അനുചിതവും അസ്വീകാര്യവുമാണെന്നന്ന് സ്പീക്കർ എം ബി രാജേഷ് സഭയിൽ. മണി പറഞ്ഞതിൽ തെറ്റായ ഒരാശയം അന്തർലീനമായിട്ടുണ്ടെന്നും പുരാഗമനപരമായ മൂല്യബോധവുമായി അത് ഒത്തുപോകുന്നില്ലെന്നും നിയമ സഭയുടെ അന്തസ്സ് കാത്തു സൂക്ഷിക്കുന്ന രീതിയിലാകണം അംഗങ്ങളുടെ വാക്കും പെരുമാറ്റവുമെന്നും സ്പീക്കർ പറഞ്ഞു. അനുചിതമായ പരാമർശം എം എം മണി സ്വയം പിൻവലിക്കണമെന്നും സ്പീക്കർ നിർദേശിച്ചു.