ആറുമാസമായി നടപടിയെടുത്തില്ല; ജയരാജൻ്റെ യാത്രാവിലക്കിന് പിന്നാലെ ഇൻഡിഗോ ബസ് പിടികൂടി

Image from internet എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് യാത്രാ വിലക്ക് ഏർപ്പെടുത്തിയതിനുപിന്നാലെ ഇൻഡിഗോ എയർലൈൻസിൻ്റെ ബസ് പിടിച്ചെടുത്ത് സംസ്ഥാന മോട്ടോർ വാഹനവകുപ്പ്. ആറുമാസമായി നികുതി കുടിശിക അടയ്‌‌ക്കാതെ സർവീസ് നടത്തിയ ബസ് ആണ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസ് ചെവ്വാഴ്‌ച‌‌‌ വൈകിട്ടാണ് കോഴിക്കോട് ഫറോക്ക് ചുങ്കത്ത് അശോക് ലെയ്‍ലൻഡ് ഷോറൂമിൽ നിന്ന് പിടിച്ചെടുത്തത്. നികുതി വരുമാനം വേണ്ടത്ര ലഭിക്കാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നിട്ടും ഇൻഡിഗോയുടെ ബസിനെതിരെ നടപടിയെടുക്കാൻ ആറുമാസം വൈകിയത് എന്തിനെന്ന വിമർശനവും ഉയരുന്നുണ്ട്. താനും ഭാര്യയുമാണ് ഇൻഡിഗോ വിമാനത്തിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്തിട്ടുള്ളതെന്ന് യാത്രാ വിലക്കിനു പിന്നാലെ ഇ പി ജയരാജൻ പറഞ്ഞിരുന്നു. സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിൽ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്തതിനാണ് ജയരാജനെതിരെ ഇൻഡിഗോ നടപടിയെടുത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ച യാത്രാവിലക്ക് ഏർപ്പെടുത്തിയപ്പോൾ ജയരാജനെതിരെ മൂന്നാഴ്ചയായാണ് വിലക്കേർപ്പെടുത്തിയത്.

Share This News

0Shares
0