എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് തിരിച്ചടിയായി ഇൻഡിഗോ വിമാന കമ്പനിയുടെ നടപടി. ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ഫർസീൻ മജീദ് , നവീൻ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ജയരാജന് യാത്രാവിലക്ക്. മൂന്നാഴ്ചത്തേക്കാണ് ഇൻഡിഗോ കമ്പനിയുടെ വിമാനങ്ങളിൽ ജയരാജന് യാത്രാ വിലക്ക്. പൊലീസ് കേസെടുത്തത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ മാത്രമായിരുന്നു.
തനിക്കെതിരെ നടപടിയെടുത്ത ഇൻഡിഗോ വിമാന കമ്പനിക്കെതിരെ ജയരാജനും രംഗത്തെത്തി. താനും ഭാര്യയുമാണ് ഇൻഡിഗോ വിമാനത്തിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്തിട്ടുള്ളതെന്നും ഇനി ഇൻഡിഗോ വിമാനത്തിൻ താനും തൻ്റെ കുടുംബവും ഒരിക്കലും യാത്ര ചെയ്യില്ലെന്നും ജയരാജൻ പറഞ്ഞു. ക്രിമിനലുകളെ തടയാൻ കമ്പനി ഒരു നടപടിയും എടുത്തില്ലെന്നും മാന്യമായ വിമാന കമ്പനി ൾ വേറെയുണ്ടെന്നും നടന്നു പോയാലും ഇനി ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്നും ജയരാജൻ പറഞ്ഞു.