കിഫ്ബിയിൽ ഇഡി നോട്ടീസ്; ഹാജരാവണോ വേണ്ടയോ എന്ന് താൻ തീരുമാനിക്കുമെന്ന് തോമസ് ഐസക്

Image from internetകിഫ്‌ബിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഇഡി നോട്ടീസ് തനിക്ക് കിട്ടിയിട്ടില്ലെന്ന്‌ മുൻ ധന മന്ത്രി ഡോ. തോമസ്‌ ഐസക്‌. നോട്ടീസ്‌ ഉണ്ടെങ്കിൽ അത്‌ രാഷ്ട്രീയലക്ഷ്യം വച്ചുള്ള നീക്കമാണ്‌. കിഫ്‌ബി പ്രവർത്തനം ചെറിയ രീതിയിലൊന്നുമല്ല ബിജെപിയെ അലോസരപ്പെടുത്തുന്നത്. ബിജെപി സര്‍ക്കാര്‍ എല്ലാ ഏജൻസികളേയും രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാൻ ഉപയോഗിക്കുകയാണ്. കിഫ്ബിക്കെതിരെ ഇഡിയും, സിഎജിയും, ആദായനികുതി വകുപ്പുമെല്ലാം കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഇറങ്ങിയതാണ്. എന്നിട്ടെന്തായി. ഇപ്പോൾ ഇതിങ്ങനെ കുത്തിപ്പൊക്കുന്നതിന് വേറെ പല ലക്ഷ്യവും കണ്ടേക്കാം. അങ്ങനെയൊരു നോട്ടീസ് വരുന്നുണ്ടെങ്കിൽ പല ലക്ഷ്യവും ഉണ്ടാവും. അത്‌ രാഷ്ട്രീയമായ നീക്കമായിരിക്കും അതിനെ ആ രീതിയിൽ തന്നെ നേരിടും. നോട്ടീസ് വരട്ടെ ഹാജരാവണോ വേണ്ടയോ എന്നതിൽ അപ്പോൾ തീരുമാനമെടുക്കാമെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പ്രതികരിച്ചു.

Share This News

0Shares
0