കോഴിക്കോട് മാവൂർ പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം കെ കെ രമ എംഎൽഎയുടെ റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി(ആർഎംപി)ക്ക്. പഞ്ചായത്തിലെ ഏക ആർഎംപി അംഗമായ ടി രഞ്ജിത്താണ് പുതിയ പ്രസിഡൻ്റ്. പ്രസിഡൻറായിരുന്ന മുസ്ലിം ലീഗിൻ്റെ ഉമ്മർ മാസ്റ്റർ രാജിവെച്ചിരുന്നു. മുൻ ധാരണ പ്രകാരമായിരുന്നു രാജി. എട്ടംഗങ്ങളുള്ള സിപിഎമ്മാണ് വലിയ ഒറ്റക്കക്ഷി. മുസ്ലിം ലീഗിന് ഇവിടെ അഞ്ച് അംഗങ്ങളും കോൺഗ്രസിന് നാല് അംഗങ്ങളും ഉണ്ട്. ആർഎംപിയുടെ പിന്തുണയോടെയാണ് പഞ്ചായത്തിൽ 18ൽ പത്ത് പേരുടെ പിന്തുണ യുഡിഎഫ് നേടിയത്. കോൺഗ്രസിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം. കോഴിക്കോടു ജില്ലയിലെ തന്നെ ഒഞ്ചിയം, ചോറോട് ഗ്രാമ പഞ്ചായത്തുകളിലാണ് നിലവിൽ ആർഎംപിക്ക് ഭരണം ഉള്ളത്. മാവൂരിലും പ്രസിഡൻ്റ് സ്ഥാനം കിട്ടിയതോടെ ആർഎംപി ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം മൂന്നായി.