സ്ത്രീവിരുദ്ധ പ്രസ്താവന: എം എം മണിക്കെതിരെ മുന്നണിക്കകത്തു നിന്നും പ്രതിഷേധം

Image from internetകെ കെ രമ എംഎൽഎക്കെതിരായ എം എം മണി എംഎൽഎയുടെ സ്ത്രീവിരുദ്ധ അധിക്ഷേപത്തിനെതിരെ സിപിഐ നേതാക്കളായ ആനി രാജയും ബിനോയ് വിശ്വവും രംഗത്ത്. ഒരു കമ്യൂണിസ്റ്റിൻ്റെ ഭാഗത്തുനിന്നും ഉണ്ടാവാൻ പാടില്ലാത്തതാണ് പരാമർശമാണ് മണി നടത്തിയത്. രാഷ്ട്രീയ ചോദ്യങ്ങൾക്ക് ഇത്തരത്തിൽ ഒരു പരാമർശം, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെ നടത്തുന്നത് അങ്ങേയറ്റം അപലപനീയമാണ്. പരാമർശം പിൻവലിക്കുന്നതാണ് കമ്യൂണിസ്റ്റ് നടപടി. മണിയെ നിയന്ത്രിക്കണമോ എന്ന് തീരുമാനിക്കേണ്ടത് സിപിഐ എമ്മാണെന്നും ആനി രാജ പറഞ്ഞു. ഒഴിവാക്കേണ്ട പദപ്രയോഗമാണ് മണി നടത്തിയതെന്ന് ബിനോയ് വിശ്വവും പറഞ്ഞു. അതേ സമയം പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു എന്നാണ് എം എം മണി പറയുന്നത്. മണിയെ പിന്തുണക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും മണിയെ ന്യായീകരിച്ചിട്ടുണ്ട്.

Share This News

0Shares
0