കെ കെ രമ എംഎൽഎക്കെതിരായ എം എം മണി എംഎൽഎയുടെ വിവാദ ‘വിധവാ” പ്രസ്താവനയോടെ ടി പി വധം വീണ്ടും ചർച്ചയാവുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ടി പി വധത്തിൽ പങ്കുണ്ടെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശൻ്റെ ആരോപണം കെ കെ രമ എംഎൽഎയും ആവർത്തിച്ചു. അന്വേഷണം സംബന്ധിച്ച് കോടതിയിൽ താൻ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.. ടി പി യെ ഇപ്പോഴും സിപിഐ എം ഭയക്കുകയാണ്. ടി പി ഇന്നും ജനമനസുകളിലുണ്ട്. നിയമസഭയിലും അദ്ദേഹം ജീവിക്കുന്നു. ടി പി വധക്കേസ് അന്വേഷണത്തിൽ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്നും കെ കെ രമ പറഞ്ഞു. പാർട്ടി കോടതിയാണ് ടി പി ചന്ദ്രശേഖരൻ്റെ വിധി പ്രസ്താവിച്ചതെന്നും പിണറായിയുടെ കൈയിൽ ടി പി യുടെ ചോരക്കറ ഉണ്ടെന്നുമായിരുന്നു വി ഡി സതീശൻ്റെ ആരോപണം.