യൂണിയൻ നേതാക്കളോട് ഇടഞ്ഞ കെഎസ്ഇബി ചെയർമാനെ മാറ്റി

Image from internetകെഎസ്ഇബി ചെയർമാൻ ബി അശോകിനെ മാറ്റി. രാജൻ ഖോബ്രഗഡെയാണ് പുതിയ ചെയർമാൻ. കൃഷിവകുപ്പിലേക്കാണ് അശോകിനെ മാറ്റിയത്. പുതിയ ചെയർമാന് ശമ്പളവും പദവിയും ഉയർത്തി നൽകി. പ്രിൻസിപ്പൽ സെക്രട്ടറിയുടെ പദവിയാണ് പുതിയ ചെയർമാന്. കെഎസ്ഇബിയിലെ സിപിഐ എം അനുകൂല സംഘടനകൾക്ക് വിരോധമുള്ളയാളായിരുന്നു ബി അശോക്. സംഘടനാ നേതാക്കൾക്കെതിരെ നടപടിയെടുത്ത തടക്കം വിരോധത്തിന് കാരണമായിരുന്നു. ഇവർ അശോകിനെതിരെ പ്രത്യക്ഷ സമരത്തിലേക്കു വരെ ഇറങ്ങിയിരുന്നു. എന്നാൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അശോകിനെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു. ഇപ്പോൾ സംഘടനകളുടെ ഭാഗത്തു നിന്നും ഉണ്ടായ കടുത്ത സമ്മർദ്ദത്തേത്തുടർന്നാണ് അശോകിനെ മാറ്റാൻ മന്ത്രി സമ്മതം മൂളിയതെന്നാണ് റിപ്പോർട്ട്.

Share This News

0Shares
0