ബഫര്‍സോണ്‍ വിഷയത്തില്‍ 2019ലെ മന്ത്രിസഭാ തീരുമാനം ആവശ്യമെങ്കില്‍ പുനഃപരിശോധിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയിൽ പറഞ്ഞു. ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകാനും കേരളം നടപടി തുടങ്ങിയതായി മന്ത്രി പറഞ്ഞു. ജനവാസ മേഖലയെ ഒഴിവാക്കണമെന്ന നിലപാട് കേന്ദ്ര സർക്കാരിനെയും അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.