ബഫർ സോണിനെതിരെ മാവോയിസ്റ്റു കമ്യൂണിസ്റ്റു പാർട്ടിയും രംഗത്ത്

Image from internetകോഴിക്കോട് കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിൽ ബഫർസോണിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിൻ്റെ പോസ്റ്റർ. തൊട്ടിൽപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാവിലെയാണ് പോസ്റ്റർ ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. പശുക്കടവ് ടൗണിലെ കടയിലെ ചുമരുകളിലാണ് സിപിഐ (മാവോയിസ്റ്റ്) ബാണാസുര ഏരിയാ കമ്മിറ്റിയുടെ പേരിൽ പോസ്റ്ററുകൾ കണ്ടതായി റിപ്പോർട്ട്. പശുക്കടവ് സ്വദേശിയുടെ ചായക്കടയിലും പരിസരത്തുമാണ് ആറോളം പോസ്റ്ററുകൾ കണ്ടത്. ബഫർസോൺ നീക്കത്തെ ചെറുക്കുക, പോരാട്ടത്തിനിറങ്ങിയ കർഷകർക്ക് അഭിവാദ്യങ്ങൾ എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്. പോസ്റ്റർ പതിച്ചവർ ജില്ലാ അതിർത്തിയിലെ വനാന്തർഭാഗത്തേക്ക്‌ തന്നെ മടങ്ങിയെന്നാണ് റിപ്പോർട്ട്. മാസങ്ങൾക്കുമുമ്പ് പശുക്കടവിൽ ഒരു സംഘം മാവോയിസ്റ്റുകളെത്തി രണ്ട് വീടുകളിൽനിന്ന് അരിയും ഭക്ഷണസാധനങ്ങളും ശേഖരിച്ചിരുന്നു. ലഘുലേഖകളും വിതരണംചെയ്‌തിരുന്നു.

Share This News

0Shares
0