അഫ്ഗാനിസ്ഥാനിൽ വ്യാപകമായി കൃഷി ചെയ്തുവരുന്നു മാരകമായ മയക്കുമരുന്ന് ചെടി ഒപ്പിയം പോപ്പി കേരളത്തിൻ്റെ മണ്ണിലും. മൂന്നാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് എസ് ഷിജുവും പാർട്ടിയും ചേർന്ന് നടത്തിയ റെയ്ഡിൽ ദേവികുളം ഗുണ്ടുമല എസ്‌റ്റേറ്റിൽ നിന്നും മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 57 ഒപ്പിയം പോപ്പി ചെടികൾ കണ്ടെടുത്ത് കേസെടുത്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ സൈജുമോൻ ജേക്കബ്, ജയൽ പി ജോൺ, സിവിൽ എക്സൈസ് ഓഫീസർമാരായ ബെന്നി പി കെ, സുരേഷ് കെ എം, അബ്ദുൾ ലത്തീഫ് സി എം, മനീഷ് മോൻ സി കെ, ഡ്രൈവർ അനിൽ കുമാർ കെ പി എന്നിവരും ഉണ്ടായിരുന്നു. കേരളത്തിൽ അപൂർവ്വമായാണ് ഒപ്പിയം പോപ്പി ചെടി കണ്ടെത്തുന്നത്.