എൽഡിഎഫ് പ്രവേശനം: ലീഗിന് പച്ചക്കൊടിയുമായി ഇ പി ജയരാജൻ

എൽഡിഎഫ് വിപുലീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പുതുതായി ചുമതലയേറ്റശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇ പി ജയരാജൻ.  മുസ്ലീം ലീഗിനെ എൽഡിഎഫിൽ എടുക്കുമോ എന്ന ചോദ്യത്തിന്, മുസ്ലീംലീഗ് ആദ്യം നിലപാട് വ്യക്തമാക്കട്ടെ എന്നിട്ടല്ലെ അതേക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ  എന്നായിരുന്നു പ്രതികരണം. എല്ലാ പാർട്ടികളിലെ അണികളിലും എൽഡിഎഫ് നയങ്ങളോട് അനുകൂലമുള്ളവരുണ്ട്. അതനുസരിച്ച് പാർടികളിലും അതുണ്ട്. നിലവിൽ യുഡിഎഫിനകത്ത് അസംതൃപ്തിയുണ്ട്. ഇപ്പോൾ ലീഗ് യുഡിഎഫിൻ്റെ ഭാഗമാണ്. അവർ നിലപാട് വ്യക്തമാക്കിയ ശേഷം എൽഡിഎഫ് നിലപാട് വ്യക്തമാക്കുമെന്നും ഇ പി ജയരാജൻ വിശദമാക്കി. ലീഗ് മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പാർട്ടിയാണെന്നാണ് എൽഡിഎഫിനെ നയിക്കുന്ന സിപിഐ എമ്മിൻ്റെ നിലപാടെങ്കിലും മുന്നണിയിൽ എടുക്കുന്നതിൽ എതിർപ്പില്ലെന്ന സൂചനയാണ് ഇ പി ജയരാജൻ നൽകിയിരിക്കുന്നത്.

Share This News

0Shares
0