തെക്കൻ തമിഴ്നാടിന്റെ തീരദേശത്തിന് മുകളിൽ നിലനിന്നിരുന്ന ചക്രവാതചുഴി (Cyclonic Circulation) തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിച്ചു. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത. ഏപ്രിൽ 13, 14 ന് ഒറ്റപ്പെട്ട ശക്തമായ മഴക്കും ( heavy rainfall ) ഏപ്രിൽ 13ന് ഒറ്റപ്പെട്ട അതി ശക്തമായ ( very heavy rainfall )മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.