ചൈനയിൽ കോവിഡ് വീണ്ടും പിടിമുറുക്കുന്നു. 20,472 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോവിഡ് വ്യാപനത്തിൻ്റെ തുടക്കകാലത്ത് ഉണ്ടായതിനേക്കാൾ വർധിച്ച നിരക്കാണിതെന്നാണ് ദേശീയ ഹെൽത്ത് മിഷൻ റിപ്പോർട്ട് ചെയ്തത്. ചൈനയുട വാണിജ്യ നഗരമായ ഷാങ്ഹായിയിലും വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിനിലുമാണ് കോവിഡ് പടർന്നു പിടിക്കുന്നത്. ശക്തമായ ഐസൊലേഷൻ, ലോക് ഡൗൺ നടപടികൾ എടുത്തിട്ടും ഷാങ്ഹായിയിൽ കഴിഞ്ഞ ഒറ്റ ദിവസം 17,000 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രണ്ടര കോടി ജനസംഖ്യയാണ് ഷാങ്ഹായിക്ക്. ഒമിക്രോൺ വകഭേദമാണ് പടരുന്നത്.