നിസഹകരണവുമായി ജനങ്ങൾ ; കെ റെയിലിൻ്റെ സാമൂഹികാഘാത പഠനം നിർത്തിവെച്ചു

കെ റെയിലിനായുള്ള സാമൂഹികാഘാത പഠനം നിർത്തിവെച്ച് പഠന ഏജൻസി. എറണാകുളം, ആലപുഴ ,പത്തനംതിട്ട ജില്ലകളിൽ പഠനം നടത്തുന്ന രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസാണ് തീരുമാനമെടുത്തത്. ജനങ്ങളുടെ നിസഹരണം തുടരുന്നതിനാൽ പഠനം മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ലെന്നാണ് രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് പറയുന്നത്. സംസ്ഥാന സർക്കാരിന്റെ തീരുമാനം അറിഞ്ഞശേഷം തുടർ നടപടി സ്വീകരിക്കാനാണ് തീരുമാനം. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിലെ താമസക്കാരിൽ നിന്ന് ചോദ്യാവലി പ്രകാരം വിവരങ്ങൾ തേടേണ്ടതുണ്ട്. എന്നാൽ വീട്ടുകാർ എതിർപ്പ് തുടരുന്നതിനാൽ പഠനം നടത്താനാവുന്നില്ല. രാജഗിരിയുടെ പഠന സംഘത്തെ എറണാകുളത്ത് തടഞ്ഞിരുന്നു, ഈ സാഹചര്യത്തിലാണ് സർക്കാരിൻ്റെ ഭാഗത്തു നിന്നും ഒരു പരിഹാരമാർഗം നിർദേശിക്കുന്നതു വരെ പഠനം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചത്.

Share This News

0Shares
0