റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്നിലാക്കി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന പട്ടം ചൂടി. ലോക സമ്പന്നരുടെ പട്ടികയിൽ 10-ാം സ്ഥാനത്തും എത്തി. അതോടെ അംബാനി 11ലേക്ക് ഇറങ്ങി. ബ്ളൂംബെർഗിന്റെ റിപ്പോർട്ടുപ്രകാരം 10,000 കോടി ഡോളർ (7.59 ലക്ഷം കോടി രൂപയാണ് അദാനിയുടെ സമ്പാദ്യം. 7.52 ലക്ഷം കോടി രൂപയാണ് അംബാനിക്കുള്ളത്. 23700 കോടി ഡോള് റുമായി ടെസ്ല ഉടമ അമേരിക്കയുടെ ഇലോൺ മസ്ക് ആണ് ലോകത്ത് ഒന്നാമത്. 18,800 ഡോളറുമായി ആമസോൺ ഉടമ അമേരിക്കയുടെ തന്നെ ജെഫ് ബെസോസ് ആണ് രണ്ടാമത്.