ഇന്ത്യ ചോദിക്കുന്നതെന്തും നൽകാമെന്ന് റഷ്യ

Image from internetഅസംസ്കൃത എണ്ണയടക്കം ഇന്ത്യ ഇറക്കുമതി ചെയ്യാൻ ആഗ്രഹിക്കുന്ന എന്തും നൽകാൻ തയ്യാറെന്ന്‌ ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്‌. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്‌ ജയ്‌ശങ്കറുമായി നടത്തിയ ചർച്ചയ്‌ക്കുശേഷമാണ്‌ ലാവ്‌റോവിന്റെ പ്രതികരണം. അസംസ്‌കൃത എണ്ണയും അത്യാധുനിക‌ സൈനിക സാങ്കേതികവിദ്യയുമടക്കം ഇന്ത്യക്ക്‌ നൽകാമെന്നാണ്‌ വാഗ്‌ദാനം. ഉഭയകക്ഷി വ്യാപാരം രൂപ, റൂബിൾ അടിസ്ഥാനത്തിലാക്കാൻ ചർച്ച നടക്കുകയാണെന്നും ലാവ്‌റോവ്‌ വ്യക്തമാക്കി. എണ്ണയും പ്രകൃതിവാതകവും വേണമെങ്കിൽ ഡോളറിനു പകരം റൂബിൾ നൽകണമെന്ന്‌ എതിർ ചേരിയിലുള്ള യൂറോപ്യൻ രാഷ്‌ട്രങ്ങളോട്‌ റഷ്യ ആവശ്യപ്പെട്ടിരുന്നു. ഉക്രൈൻ വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാട് കൈക്കൊള്ളുന്നത് സ്വാഗതാർഹമാണെന്നും ലാവ്റോവ് പ്രതികരിച്ചിരുന്നു. അമേരിക്കയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധ നേരിടാനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് റഷ്യൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനം.

Share This News

0Shares
0