സാമ്പത്തിക പ്രതിസന്ധി: ജനം തെരുവിലിറങ്ങി; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

Image from internetസാമ്പത്തികപ്രതിസന്ധിയിൽ ജനകീയപ്രക്ഷോഭം ശക്തമായതോടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച അർധരാത്രിയോടെ പ്രസിഡന്റ് ഗോതബായ രജപക്‌സെയാണ് പ്രഖ്യാപനം നടത്തിയത്. വ്യാഴാഴ്ച രാത്രി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് വീടിനുമുന്നിൽ വലിയ പ്രതിഷേധമുണ്ടായി. പ്രതിഷേധക്കാരെ അർധസൈനികരും പൊലീസും ചേർന്ന് നേരിട്ടു. നിരവധി പ്രക്ഷോഭകർക്കും അഞ്ചു സുരക്ഷാ സൈനികർക്കും പരിക്കേറ്റു. അയ്യായിരത്തിലധികംപേർ അണിനിരന്ന പ്രതിഷേധമായിരുന്നു നടന്നത്. ആഹ്വാനമില്ലാതെയുണ്ടായ പ്രക്ഷോഭത്തെ അടിച്ചമർത്തി. അമ്പതോളംപേരെ അറസ്റ്റ് ചെയ്‌തു. തലസ്ഥാന നഗരമായ കൊളംമ്പോയിൽ സുരക്ഷ ശക്തമാക്കി. സംശയം തോന്നുന്നവരെയെല്ലാം സുരക്ഷാ സേന ചോദ്യം ചെയ്യുന്നുണ്ട്. തീവ്രവാദി ഗ്രൂപ്പുകളാണ് പ്രതിഷേധത്തിന് പിന്നിലെന്ന് പ്രസിഡന്റ്‌ കുറ്റപ്പെടുത്തി. രാജ്യത്ത് അവശ്യവസ്‌തു ക്ഷാമം തുടരുകയാണ്. ഡീസൽ, പാചകവാതക ക്ഷാമവും പണപ്പെരുപ്പവും രൂക്ഷമായി.

Share This News

0Shares
0