മാരക മയക്കു മരുന്നുമായി യൂത്ത് ലീഗ് നേതാവും സംഘവും പിടിയിൽ

Image from internetകോഴിക്കോട് ബാലുശ്ശേരിയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മുസ്ലിം യൂത്ത് ലീഗ് നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. യൂത്ത് ലീഗ് കൂരാച്ചുണ്ട് പഞ്ചായത്ത് സൈബർവിങ് കൊ-ഓർഡിനേറ്റർ കൂരാച്ചുണ്ട് ചാലിടം പഴേരി റിയാസ് (29), പേരാമ്പ്ര മേഞ്ഞാണ്യം കാരക്കുന്നുമ്മൽ സാഹിത്ത് (27), കൂരാച്ചുണ്ട് മലയിൽ ഹാഷിഫ് അലി എന്നിവരെയാണ് ബാലുശേരി എസ്ഐ കെ റഫീക്കും സംഘവും ചേർന്ന് പിടികൂടിയത്. പട്രോളിങ്ങിനിടെ ഞായറാഴ്ച പുലർച്ചെ 1.45 ഓടെ നടുവണ്ണൂർ ടൗണിൽ വച്ച് ഇവർ സഞ്ചരിച്ച കാറിൽനിന്നാണ് 48 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. മയക്കുമരുന്ന് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്ന പ്രധാന കണ്ണികളാണിവരെന്ന് പൊലീസ് പറഞ്ഞു

Share This News

0Shares
0