പഞ്ചാബിൽ ഇനി റേഷൻ വാങ്ങാൻ കിലോമീറ്ററുകൾ സഞ്ചരിച്ച് കടയിൽ പോയി ക്യൂ നിൽക്കണ്ട.. റേഷൻ സാധനങ്ങൾ ഉപഭോക്താക്കളുടെ വീട്ടിലെത്തിച്ചു നൽകുന്ന പദ്ധതിക്ക് തുടക്കമിടുന്നതായി പുതിയ എഎപി സർക്കാരിൻ്റെ മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചു. ഗുണമ്മൻമയുമയുള്ള റേഷൻ സാധനങ്ങളാണെന്ന് ഉറപ്പു വരുത്തിയാകും വീടുകളിലെത്തിക്കുക. റേഷൻ ഉപഭോക്താക്കളെ ബന്ധപ്പെട്ടവർ ഫോണിൽ വിളിച്ച് അറിയിച്ചാകും സാധനങ്ങൾ എത്തിക്കുക. വീട്ടിൽ ആളുള്ള സമയം ഏതാണെന്ന് ചോദിച്ചറിഞ്ഞ് സാധനങ്ങൾ എത്തിക്കും. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ ജനങ്ങളെ വഴിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.